Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2026 12:20 IST
Share News :
കോഴിക്കോട് : ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാം ശരീഫ് 36-ാം ഉറൂസ് മുബാറക്ക് 2026 മാർച്ച് 24 മുതൽ ഏപ്രിൽ വരെ (ശവ്വാൽ 4 - 13) വൈവിധ്യമാർന്ന പരിപാടികളോടെ അതിവിപുലമായി സി.എം മഖാം അങ്കണത്തിൽ വെച്ച നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശവ്വാൽ 4 ന് രാവിലെ 9.30 ന് (1). 10.00 2.130 . 08 ആബിദീൻ തങ്ങൾ കൊടി ഉയർത്തൽ കർമം നിർവഹിക്കും. തുടർന്ന് ഓത്തിടൽ ചടങ്ങിന് സയ്യിദ് നേതൃത്വം നൽകും. തുടർന്ന് മാർച്ച് 25 ന് രാത്രി 7 മണിക്ക് മൗലിദ് പാരായണം, 26 വ്യാഴം രാത്രി 7 മണിക്ക് സ്വലാത്ത് മജ്‌ലിസ്. 27 വെള്ളി രാത്രി 7 മണിക്ക് ബുർദ മജ്‌ലിസ്. 28 ശനി രാത്രി 7 മുനിക്ക് അനുസ്മരണ ബഹ് കോയ ജമലുല്ലൈലിയുടെ നേതൃനിക്കു സുര, 30 ന് തിങ്കൾ രാത്രി 7 മണിക്ക് ബഷീർ ഫൈസി ദേശമംഗലം നയിക്കുന്ന ഇഷ്ക്കി മജ്‌ലിസ് എന്നിവ നടക്കും. മാർച്ച് 31 ന് ചൊവ്വ രാത്രി 7 മണിക്ക് സി.എം മഖാം ജാമിഅ അശ്അരിയ്യ ഇസ്‌ലാമിക് & ആർട്സ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ യുവ പണ്ഡിതർക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സനദ് നൽകും. ചടങ്ങിൽ ഡോ. അബ്‌ദുറഹിമാൻ ഫൈസി അരിപ്ര സനദ് ദാന പ്രഭാഷണം നടത്തും. എം.കെ രാഘവൻ എം.പി, എം.കെ മുനീർ എം.എൽ.എ, ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. എ.എം നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും
ഉറൂസ് മുബാറക്കിൻ്റെ ഭാഗമായി ആയിരങ്ങൾ സംബസിക്കുന്ന ദിക്റ് ദുആ സമ്മേളനം ഏപ്രിൽ 1 ന് ബുധൻ വൈകിട്ട് 7 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മഖാം കമ്മറ്റി പ്രസിഡൻ്റ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്‌ത ജനറൽ സെക്രട്ടറി പ്രാഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയാകും. ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവഹിക്കും. സയ്യിദ് നാസർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ഉമർ മുസ്ല്യാർ കിഴിശ്ശേരി, ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സഫ്‌വാൻ തങ്ങൾ ഏഴിമല, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, സമസ്‌ത മുശാവറ അംഗങ്ങളായ നെല്ലായ കുഞ്ഞഹമ്മദ് മുസ്ലിയാർ, ത്വാഖ അഹമ്മദ് മുസ്ലിയാർ, മൂസക്കോയ മുസ്‌ലിയാർ വയനാട് തുടങ്ങിയ കേരളത്തിനകത്തും പുറത്തുമുള്ള സയ്യിദൻമാരും, പണ്ഡിതൻമാരും സംബന്ധിക്കും. ഏപ്രിൽ 2 വ്യാഴം രാവിലെ 6 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന അന്നദാനത്തോടെ പത്ത് ദിവസങ്ങളിലായി തുടർന്ന് വരുന്ന പരിപാടികൾക്ക് സമാപനമാകും.
വാർത്താ സമ്മേളനത്തിൽ ടി.പി.സി മുഹമ്മദ് കോയ ഫൈസി, മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, യു, ശറഫുദ്ദീൻ മാസ്റ്റർ, കെ.എം മുഹമ്മദ് മാസ്റ്റർ, വി.സി റിയാസ്ഖാൻ, ഫൈസൽ ഫൈസി മടവൂർ, മില്ലത്ത് ബഷീർ, ഹാരിസ് അശ്‌അരി സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.