Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടച്ച റെയിൽവേ വഴി തുറന്നുകൊടുക്കൻ നിവേദനം

05 Jan 2026 20:59 IST

PALLIKKARA

Share News :

കുന്നംപള്ളി റെയിൽവേ ലൈനിൽ ഉണ്ടായ ദുഃഖകരമായ അപകടത്തെ തുടർന്ന്, അവിടെ നിന്ന് സമീപ പ്രദേശമായ അരിയല്ലൂർ എം.വി. ഹയർ സെക്കൻഡറി സ്കൂൾ ഭാഗത്തേക്ക് പോകുന്ന വഴി റെയിൽവേ അധികൃതർ അടച്ചിരുന്നു. ഇതോടെ പ്രദേശവാസികൾക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും, വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ട സാഹചര്യം രൂപപ്പെട്ടു.

ഈ സാഹചര്യത്തിൽ, വഴി എത്രയും പെട്ടെന്ന് തുറന്ന് നൽകുകയോ അല്ലെങ്കിൽ സുരക്ഷിതമായ മറ്റൊരു മാർഗം ഒരുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ, ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം സമർപ്പിക്കുകയും വിഷയത്തിന്റെ ഗൗരവം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തുകയും, പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന പ്രതീക്ഷയും അദ്ദേഹം അറിയിച്ചു.


Follow us on :

More in Related News