Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എട്ടാം ക്ലാസ് യോഗ്യത മതി; ആശാഭവനിൽ കരാർ നിയമനത്തിന് അഭിമുഖം

25 Jul 2026 07:02 IST

NewsDelivery

Share News :

കോഴിക്കോട്: സാമൂഹികനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന പുരുഷന്മാർക്കുള്ള ഗവ. ആശാഭവനിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു.

നിയമനത്തിനായുള്ള അഭിമുഖം ജൂലൈ 28-ന് രാവിലെ 10.30ന് നടക്കും. എട്ടാം ക്ലാസ് പാസാണ് അടിസ്ഥാന യോഗ്യത. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 50 വയസാണ്.

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഫോൺ: 0495 2732454, 8714619987

Follow us on :

More in Related News