Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമനാട്ടുകരയിൽ നിപ ജാഗ്രത ശക്തം; 86 വീടുകളിൽ ആരോഗ്യ പരിശോധന

24 Jun 2026 21:58 IST

NewsDelivery

Share News :

രാമനാട്ടുകര: നിപ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാമനാട്ടുകരയിൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനുമായി ആരോഗ്യ പ്രവർത്തകർ മുനിസിപ്പാലിറ്റിയിലെ 86 വീടുകളിൽ ഗൃഹസന്ദർശനം നടത്തി.

പരിശോധനയിൽ 35 പേർക്ക് പനി കണ്ടെത്തിയതായും, ഇവരിൽ 5 പേരെ കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രികളിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു. നിലവിൽ നിപ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ പ്രവർത്തനങ്ങൾ തുടരുകയാണ്. പനി, ചുമ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

നിലവിൽ 18 പേർ ക്വാറന്റീനിലും 93 പേർ നിരീക്ഷണത്തിലുമാണ്. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Follow us on :

More in Related News