Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ട് ഷിഗെല്ല; നിപയിൽ ജാഗ്രത ; 93 പേർ നിരീക്ഷണത്തിൽ, ജാഗ്രതയോടെ ആരോഗ്യവകുപ്പ്

24 Jun 2026 21:30 IST

NewsDelivery

Share News :

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് പ്രതിരോധ നടപടികൾ ശക്തമായി തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളവരിൽ പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ 18 പേർ ക്വാറന്റീനിലും 75 പേർ നിരീക്ഷണത്തിലുമാണ്.

ആരോഗ്യപ്രവർത്തകർ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 86 വീടുകളിൽ കൂടി സന്ദർശനം നടത്തി. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ 35 പേർക്ക് പനി കണ്ടെത്തിയതായും ഇതിൽ 5 പേരെ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 166 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 6 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 242 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക്‌ മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 166 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 242 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (58), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

Follow us on :

More in Related News