Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം അയ്മനത്തെ ഏഴ്‌ കള്ള് ഷാപ്പുകളുടെ ലൈസൻസ്‌ താൽക്കാലികമായി സസ്‌പെൻഡ്‌ ചെയ്‌തു

24 Jun 2026 22:51 IST

CN Remya

Share News :

കോട്ടയം: കോട്ടയം അയ്മനത്തെ ഏഴ്‌ കള്ള്ഷാപ്പുകളുടെ ലൈസൻസ്‌ താൽക്കാലികമായി സസ്‌പെൻഡ്‌ ചെയ്‌തു. അയ്മനത്തെ തൊള്ളായിരംചിറ ഷാപ്പിൽനിന്ന് കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്ന് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (41) മരിക്കുകയും അഞ്ച് പേർ ചികിത്സയിലാകുകയും ചെയ്ത സംഭവത്തിൽ ഗ്രൂപ്പ് നമ്പർ ഒമ്പതിൽ ഉൾപ്പെട്ട ഏഴ്‌ ഷാപ്പും പൂട്ടി സീൽ ചെയ്തു. ഏഴ്‌ ഷാപ്പിന്റെയും ലൈസൻസ്‌ താൽക്കാലികമായി സസ്‌പെൻഡ്‌ ചെയ്‌തു. എക്സൈസ് ഏറ്റുമാനൂർ റേഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. 

എറ്റുമാനൂർ റേഞ്ചിൽ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി എസ്‌ 56–ാം നമ്പർ ഷാപ്പാണ്‌ പരിപ്പ്‌ തൊള്ളായിരംചിറ. ഇവിടെനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഷാപ്പുകളിലേക്കും നടപടി വ്യാപിപ്പിക്കാൻ എക്‌സൈസ്‌ തീരുമാനിച്ചത്‌. ഏഴ് ഷാപ്പുകളിൽനിന്നുമായി കള്ളിന്റെ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. 

പരിശോധനാ ഫലവും അന്വേഷണ നടപടികളും പൂർത്തിയാകുന്നതുവരെ ഷാപ്പുകൾ തുറക്കാൻ അനുമതിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക്‌ കാരണം കാണിക്കാൻ പത്ത് ദിവസം നൽകിയിട്ടുണ്ട്‌. കാരണം തൃപ്‌തികരല്ലെങ്കിൽ പൂർണമായും ലൈസൻസ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടികളും മറ്റ്‌ നിയമനടപടികളും എടുക്കും.

Follow us on :

More in Related News