Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 20:14 IST
Share News :
വൈക്കം: മുഖ്യമന്ത്രിയുടെ പ്രയോറിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ശിശുവികസനവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഉദയനാപുരം, പഞ്ചായത്തിൽ നിർമ്മിച്ച വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നാളെ (ഡിസംബർ 26) വ്യാഴാഴ്ച വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്തും വനിതാ-ശിശുവികസന വകുപ്പും ചേർന്ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിൽ നിർമ്മിച്ച 120-ാം നമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആരോഗ്യ-ശിശുക്ഷേമ വകുപ്പു മന്ത്രി വീണ ജോർജ് വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ചായം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജുവും. ന്യൂടി ഗാർഡൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലിയും നിർവഹിക്കും. അങ്കണവാടിക്ക് സ്ഥലം വിട്ട് നൽകിയ വ്യക്തിയെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ ചടങ്ങിൽ ആദരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.