Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവക്ഷേത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോൽത്സവം; സ്വാഗത സംഘം രൂപീകരിച്ചു.

19 Jul 2025 18:07 IST

santhosh sharma.v

Share News :

വൈക്കം: ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം വൈക്കം മഹാദേവക്ഷേത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്തംബർ 15 ന് നടക്കുന്ന ആഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. വൈക്കം ക്ഷേത്ര കലാപീഠം ഹാളിൽ നടന്ന യോഗത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ മനോജ് .ബി. നായർ , വൈക്കം നഗരസഭ  ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.റ്റി.സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ നായർ ,കൗൺസിലർമാരായ കെ.ബി.ഗിരിജ കുമാരി , രേണുക രതീഷ് , മുൻ എം.എൽ.എ. കെ. അജിത് , വൈക്കം ഡി.വൈ എസ്.പി. ടി.ബി. വിജയൻ ,വൈക്കം ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരി, വൈക്കം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി.വി.നാരായണൻ നായർ , ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ.സി .നായർ ,ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു. കർണ്ണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണകൾ ഉണർത്തുന്ന വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തിലാണ് കോട്ടയം ജില്ലയിലെ സുവർണ്ണജൂബിലി ആഘോഷം. പാലക്കാട് ചെമ്പൈ ഗ്രാമം,തിരുവനന്തപുരം, കോഴിക്കാട് തളി ക്ഷേത്രം , തൃശൂർ സംഗീത നാടക അക്കാദമി ഹാൾ, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിൽ വച്ച് സുവർണ്ണ ജൂബിലി ആഘോഷം വിപുലമായി നടത്തുന്നതിന് ദേവസ്വം ഭരണസമിതി തിരുമാനമെടുത്തിരുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആഗസ്റ്റ് 17 ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ചെമ്പൈ ഗ്രാമത്തിൽ ഉദ്ഘാടനം ചെയ്യും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ, കേരള കലാമണ്ഡലം തുടങ്ങിയ സ്ഥലങ്ങളിൽ സെമിനാറും ചെമ്പൈ അനുസ്മരണവും നടത്തുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ പറഞ്ഞു. കോട്ടായിയിൽ നടക്കുന്ന സമ്മേളനത്തിൽ ചെമ്പൈയുടെ സ്മാരകമായി പോസ്റ്റൽ സ്റ്റാമ്പും കവറും ഇറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ എക്സിബിഷനും കൂടാതെ ജൂബിലി സ്മരണികയും ഇറക്കും,. സി. കെ. ആശ എം.എൽ.എ. (രക്ഷാധികാരി) മുൻ എം.എൽ എ .കെ . അജിത് (ചെയർമാൻ) വൈക്കം ഉപദേശക സമിതി പ്രസിഡൻ്റ് പി.വി.നാരായണൻ നായർ , ഉദയനാപുരം ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ. സി നായർ , തിരുവാതിര സംഗീത സേവ സംഘം പ്രസിഡൻ്റ് ഗിരിഷ് വർമ്മ (വൈസ് ചെയർമാൻ ) ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി.നായർ.(കൺവീനർ) വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരി, ഗായകൻ വൈക്കം ദേവാനന്ദ്, ഗായിക വൈക്കം വിജയ ലക്ഷ്മി, ക്ഷേത്ര കലാപീഠം പ്രിൻസിപ്പൽ എസ്.പി.ശ്രീകുമാർ , എസ് എൻ . ഡി.പി. യോഗം കൗൺസിലർ പി.പി. സന്തോഷ് എൻ.എസ്.എസ് വൈക്കം യൂണിയൻ ചെയർമാൻ പി.ജി.എം. നായർ , (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി രൂപീകരിച്ചു.

Follow us on :

More in Related News