Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുത്തൻകടപ്പുറം ബീച്ച് ശുചീകരിച്ചു

10 Jul 2026 16:53 IST

MUKUNDAN

Share News :

ചാവക്കാട്:തീരദേശ സംരക്ഷണത്തിന്റെയും പരിസ്ഥിതി ബോധവൽക്കരണത്തിന്റെയും ഭാഗമായി ചാവക്കാട് പുത്തൻകടപ്പുറം ബീച്ച് ശുചീകരിച്ചു.എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം,നാഷണൽ സർവീസ് സ്കീം,കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല(കുഫോസ്),ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കടൽത്തീര ശുദ്ധീകരണ പ്രോഗ്രാം സംഘടിപ്പിച്ചത്.ബീച്ചിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചാണ് വിജയകരമായി ശുചീകരണ യജ്ഞം പൂർത്തിയാക്കിയത്.ഗുരുവായൂർ നിയോജകമണ്ഡലം എംഎൽഎ എൻ.കെ.അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു.കേരള ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഡോ.ബിജുകുമാർ അധ്യക്ഷത വഹിച്ചു.കേരള ഫിഷറീസ് യൂണിവേഴ്സിറ്റി നോളജ് സെന്റർ അസോസിയേറ്റ് ഡയറക്ടർ ഡോ.സി.പി.ഷാജി സ്വാഗതം ആശംസിച്ചു.ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് സെന്റ് അലോഷ്യസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.ജെയിൻ ജെ.തേറാട്ടിൽ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജൈസൺ ജോസ്,അസിസ്റ്റന്റ് പ്രൊഫസർ പി.വി.പ്രഷി,ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ്,ടർട്ടിൽ കൺസർവേഷൻ ഫീൽഡ് ഓഫീസർ സലീം ഐഫോക്കസ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News