Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 06:34 IST
Share News :
ചാവക്കാട്:മണത്തല പനയ്ക്കൽ ശ്രീകന്യക മഹേശ്വരി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതിഹോമം,തുടർന്ന് വിശേഷാൽ പൂജകൾ എന്നിവ നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പേരകത്ത് ബാലചന്ദ്രൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.ഉച്ചയ്ക്ക് ക്ഷേത്രത്തിൽ അജേഷ് പുതുശ്ശേരി ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യത്തോടും,ആനയോടും കൂടി എഴുന്നള്ളിപ്പ് നടന്നു.കരിങ്കാളി,ചെണ്ടമേളം,പഞ്ചവാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ വൈകീട്ട് 5 മണിക്ക് പയ്യൂർബാബു ആൻഡ് പാർട്ടിയുടെ പാണ്ടിമേളത്തോട് കൂടി കൂട്ടിയെഴുന്നുള്ളിപ്പ് നടന്നു.ദീപാരാധന,കേളി,അത്താഴപൂജ,തായമ്പക,താലംവരവ് തുടർന്ന് പുലർച്ചെ 2.30 -ന് പഞ്ചവാദ്യത്തോട് കൂടി എഴുന്നള്ളിപ്പ് എന്നിവയും നടന്നു.ഉച്ചയ്ക്കും,വൈകിട്ടും അന്നദാനം ഉണ്ടായിരുന്നു.പനയ്ക്കൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഗുരുവായൂർ നീരാഞ്ജനം ഭജൻസിന്റെ ഭക്തി ഗാനസുധ ജനശ്രദ്ധ നേടി.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് ധർമ്മ രത്‌നം പനയ്ക്കൽ,സെക്രട്ടറി രാജൻ പനയ്ക്കൽ,ട്രഷറർ പനയ്ക്കൽ സുനിൽ,മാനേജർ ജയരാജൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.