Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല അയിനിപ്പുള്ളി ശ്രീസുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിൽ പൂയ്യ മഹോത്സവം ഭക്തിസാന്ദ്രമായി..

02 Feb 2026 21:24 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല അയിനിപ്പുള്ളി ശ്രീസുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിൽ രണ്ടുദിവസങ്ങളിലായി നടന്നുവന്നിരുന്ന പൂയ്യ മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതി ഹോമം,ഉഷപൂജ,നവകലശാഭിഷേകം,വൈകിട്ട് ദീപാരാധന,ദീപാരാധനയ്ക്ക് ശേഷം പണിക്കൻ ദേവി ക്ഷേത്രത്തിൽ നിന്ന് മണത്തല എം.ഡി.ജനാർദ്ദനൻ ആൻഡ് പാർട്ടിയുടെ ചെണ്ടമേളത്തോട് കൂടിയ താലം വരവ് ഉണ്ടായി.ക്ഷേത്രം തന്ത്രി ദൊഡുമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരി,അഖിൽ ശർമ്മ,വിനോദ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടി കയറ്റം നടന്നു.അമ്പലനട കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലിങ്ങലമ്മയുടെ വീരനാട്യം ഉണ്ടായിരുന്നു.അഭിഷേകം(പാൽ,പനിനീർ,ഇളനീർ,പഞ്ചാമൃതം,ഭസ്മം,കാവടി അഭിഷേകം),ദേവിക്ക് പറവെപ്പ്,ഹനുമാൻ സ്വാമിക്ക് പൂവൻകുല,കളഭാഭിഷേകം,ഉച്ചപൂജ,എഴുന്നെള്ളിപ്പ്,ശ്രീമുരുക പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ തറവാട് കൂട്ടായ്‌മയുടെ ഭാഗമായി അയിനിപ്പുള്ളി ദിലീപിൻറെ(പീപ്പിൾസ്)ഭവനത്തിൽ നിന്ന് തിറ,പൂതൻ,വാദ്യമേളങ്ങളോട് കൂടി പൂരം വരവും,തുടർന്ന് കൂട്ടിയെഴുന്നെള്ളിപ്പും നടന്നു.ക്ഷേത്രം ട്രസ്റ്റി അയിനിപ്പുള്ളി വിശ്വംഭരൻ,ദിലീപ്,പ്രമോദ് തുടങ്ങിയവർ പൂയ്യ മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി. 


Follow us on :

More in Related News