Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 21:24 IST
Share News :
ചാവക്കാട്:കോഴിക്കുളങ്ങര കണ്ടംപുള്ളി മണ്ടകത്തിങ്കൽ ഭഗവതി ക്ഷേത്രത്തിൽ കൂറയിടൽ ചടങ്ങും,ഭഗവതി പാട്ട് ഉത്സവവും ഭക്തിസാന്ദ്രമായി ആഘോഷിച്ചു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ.നാരായണൻകുട്ടി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.ഉച്ചയ്ക്ക് കണ്ടംപുള്ളി സൾജികുമാറിന്റെ(കോഴിക്കുളങ്ങര) വസതിയിൽ നിന്നും പൂത്താലത്തോടുകൂടിയ എഴുന്നെള്ളിപ്പ് ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു.തുടർന്ന് നടക്കൽ പറ എന്നിവയും ഉണ്ടായി.ക്ഷേത്രം പൂജാരി അശോകൻ ശാന്തിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾക്ക് നടന്നു.ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് കണ്ടംപുള്ളി നാരായണൻ,സെക്രട്ടറി കെ.ബി.സുരേഷ് ബാബു, ട്രഷറർ കെ.കെ.സുരേഷ് കുമാർ,എം.കെ.മോഹനൻ,കെ.ബി.പ്രേമൻ,ജനാർദ്ദനൻ,പ്രസാദ്,സുനിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.