Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാരെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് സമാപനം

06 Jan 2026 20:01 IST

NewsDelivery

Share News :

കട്ടിപ്പാറ :കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ ഡിസംബർ 27മുതൽ ജനുവരി 3വരെ JDT ഇസ്ലാം കോളേജ് ഓഫ് ആർട്സ് & സയൻസ് വെള്ളിമാട്കുന്ന് യുവത ഗ്രാമതയുടെ സമഗ്രതയ്ക്കുവേണ്ടി എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചാരെ സഹവാസ ക്യാമ്പിന് സമാപനം.

കെസി ശിഹാബിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ നുഷഹത്ത് ടീച്ചർ മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാപിക കെ പി ജസീന ക്യാമ്പ് പ്രതിനിധികളുടെ പ്രവർത്തന മികവിനെ പ്രശംസിച്ചു. റെജി കന്നൂട്ടിപ്പാറ, പി കെ മുഹമ്മദലി, ഫൈസൽ, യാസീൻ, ഫൈസ് ഹമദാനി എന്നിവർ സന്നിഹിതരായി.


ഡിസംബർ 27ന് സ്കൂൾ പിടിഎ പ്രസിഡന്റ്‌ ഷംനാസ് പൊയിലിന്റെ അധ്യക്ഷതയിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പ് പരിസരമാകെ സ്നേഹം വിതറി ശ്രദ്ധേയമായ പ്രവർത്തികൾ ആസൂത്രണം ചെയ്തായിരുന്നു തുടക്കം കുറിച്ചത്. രണ്ട് ജലനിധി ടാങ്കിന്റെ ശുചീകരണവും, പെയിന്റിങ്ങും, തടയണ നിർമ്മാണം,പരിസര ശുചീകരണം, പച്ചക്കറിത്തോട്ടം,

കെഎം സി ടി ഹോസ്പിറ്റലിന്റെ സഹായത്തോടെ ആവിഷ്കരിച്ച ജനറൽ, ആയുർവേദ, നേത്ര,ഡെന്റൽ വിഭാഗത്തിന്റെ മാസ് മെഡിക്കൽ ക്യാമ്പും, നാട് അറിയാൻ ട്രക്കിങ്ങും, സാംസ്കാരിക കൾച്ചർ പ്രോഗ്രാമും ശ്രദ്ധേയമായ പ്രവർത്തികൾ അടയാളപ്പെടുത്തിയാണ് ക്യാമ്പ് സമാപിച്ചത്.


നാട്ടുകാരുടെയും കുടുംബശ്രീ, ഗോൾഡൻ സ്റ്റാർ ആർട്സ്&സ്പോർട്സ് ക്ലബ്ബ് പിടിഎ, എം പി ടി എ എന്നിവരുടെ അകമഴിഞ്ഞ സഹായവും ക്യാമ്പിന്റെ പ്രൗഢി വർദ്ധിപ്പിച്ചു.

നിങ്ങൾ ചെയ്ത സേവനങ്ങൾ ഈ നാട് എന്നും ഓർക്കുമെന്നും ഭാവിയിൽ ഈ ക്യാമ്പിന്റെ നന്മ വർഷിച്ച് സമൂഹത്തിന്റെ സാന്ത്വന, സ്നേഹ കൂട്ടായ്മകളിൽ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവണമെന്ന് സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി വിടവാങ്ങൽ ദിവസം ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു.


വിവിധങ്ങളായ ചടങ്ങിൽ SSG ചെയർമാൻ അലക്സ് മാത്യു, അബ്ദുള്ള മലയിൽ,ലിമ മുഹമ്മദ്‌,സജ്‌ന നിസാർ, സലാം കന്നൂട്ടിപ്പാറ,മുബീർ തോലത്ത്, ഷബീജ് ടി എ, ദിൻഷ ദിനേശ്, തസ്ലീന പി പി, നീതു പീറ്റർ,ഷാഹിന കെ കെ, അനുശ്രീ,ഷാഹിന,കെ പ്രബിത, റൂബി, ജംഷീർ,എന്നിവർ സന്നിഹിതരായി.. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജേഷ്

ക്യാമ്പവലോകനവും, എൻഎസ്എസ് സെക്രട്ടറി ഫിദ നന്ദിയും പറഞ്ഞു.

Follow us on :

More in Related News