Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 16:51 IST
Share News :
കോഴിക്കോട്: കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് (CGP) സംഘടിപ്പിച്ച ദേശീയ ദക്ഷിണ മേഖല ജനറൽ പ്രാക്ടീഷണർസ് കോൺഫറൻസ് CGPCON 2026 ജൂലൈ 19-ന് കോഴിക്കോട് ഐ.എം.എ ഹാളിൽ നടന്നു.
ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ ഫിനാൻസ് സെക്രട്ടറി ഡോ. പിയൂഷ് ജെയിൻ, ഐ.എം.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡ പിള്ള, സി.ജി.പി ദേശീയ ഡീൻ ഡോ. ശോഭ അഹുജ, ദേശീയ സെക്രട്ടറി ഡോ. അമുദാ കരുണാനിധി, നിയുക്ത ഐ.എം.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഗോപി കുമാർ, കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, സി.ജി.പി കേരള ഡീൻ ഡോ. പ്രശാന്ത് സി.വി., ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ്, ഓർഗനൈസിംഗ് ചെയർമാൻ ഡോ. ശങ്കർ മഹാദേവൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. നൗഫിറ പി., കോഴിക്കോട് ഐ.എം.എ ബ്രാഞ്ച് സെക്രട്ടറി ഡോ. രഞ്ജിത്ത് പി. എന്നിവർ സംസാരിച്ചു.
കോഴിക്കോട്ടെ പ്രമുഖ ജനറൽ പ്രാക്ടീഷണറായിരുന്ന ഡോ. രാമനാഥന്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് മുതിർന്ന ചികിത്സകനായ ഡോ. ഒലിവർ നൂണിന് ചടങ്ങിൽ സമ്മാനിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നടക്കം 300-ലേറെ പ്രതിനിധികൾ ഏകദിന കോൺഫറൻസിൽ പങ്കെടുത്തു.
ആധുനിക വൈദ്യശാസ്ത്ര രംഗത്ത് സാധാരണയായി കാണുന്ന രോഗങ്ങൾ, അവയുടെ നൂതന ചികിത്സാരീതികൾ, കുടുംബാരോഗ്യ പരിപാലനത്തിൽ ഫാമിലി ഫിസിഷ്യൻമാരുടെയും ജനറൽ പ്രാക്ടീഷണർമാരുടെയും പങ്ക് എന്നിവയെ ആസ്പദമാക്കി പത്തോളം വിദഗ്ധ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയും സമ്മേളനത്തിന്റെ പ്രധാന ആകർഷണമായി.
പങ്കെടുത്ത ഡോക്ടർമാർക്കായി എമർജൻസി മെഡിക്കൽ പരിശീലന വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു. പി.ജി. വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചു.
പൊതുജനാരോഗ്യ സംരക്ഷണത്തിൽ ജനറൽ പ്രാക്ടീഷണർമാരുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, ചികിത്സാച്ചെലവ് കുറയ്ക്കുന്നതിലും പ്രാഥമിക ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിലും കുടുംബ ഡോക്ടർമാർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
Follow us on :
More in Related News
Please select your location.