Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷിഗെല്ല ബാധിച്ച് കോഴിക്കോട് 54കാരി മരിച്ചു; നിപ വൈറസ് വ്യാപനം നിയന്ത്രണത്തിലെന്ന് ആരോഗ്യവകുപ്പ്

22 Jun 2026 00:04 IST

NewsDelivery

Share News :

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മാവൂർ സ്വദേശിനിയായ 54കാരിയാണ് മരിച്ചത്. ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് പുതിയ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട്ട് ആശങ്ക ഉയർത്തിയ നിപ വൈറസ് ബാധ നിലവിൽ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്.

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധിച്ച എല്ലാവരുടെയും ഫലവും നെഗറ്റീവാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 4 പേർ അതീവ ഉയർന്ന റിസ്‌ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്‌ക് വിഭാഗത്തിലും, 86 പേർ കുറഞ്ഞ റിസ്‌ക് വിഭാഗത്തിലുമാണ്.

Follow us on :

More in Related News