Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2026 17:39 IST
Share News :
ചാവക്കാട്:ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൾസ് പോളിയോ യജ്ഞം സംഘടിപ്പിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ് ആശംസകൾ നേർന്നു സംസാരിച്ചു.ചാവക്കാട് നഗരസഭ പരിധിയിൽ സജ്ജീകരിച്ചിട്ടുള്ള 34 ബൂത്തുകളിലായി പരിശീലനം സിദ്ധിച്ച വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നത്.ബൂത്ത് തല വിതരണത്തിന് പുറമെ, ജൂൺ 29,30 തിയ്യതികളിൽ വളണ്ടിയർമാർ നേരിട്ട് ഭവന സന്ദർശനം നടത്തി വാക്സിൻ ലഭിക്കാത്ത കുട്ടികൾക്ക് തുള്ളിമരുന്ന് ഉറപ്പാക്കും.പരിപാടിയുടെ നടത്തിപ്പിനായി താലൂക്ക് ആശുപത്രി ഇമ്മ്യൂണൈസേഷൻ ഓഫീസർ ഡോ.ശ്രീരാഗ്,പബ്ലിക് ഹെൽത്ത് നഴ്സ് കെ.സി.രാജി,നഴ്സിംഗ് ഓഫീസർ ടെസ്സി ബോസ്കോ,ഹെൽത്ത് ഇൻസ്പെക്ടർ കെ.രാംകുമാർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.