Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 17:49 IST
Share News :
ചാവക്കാട്:ഇരട്ടപ്പുഴ മഹാത്മ കലാ കായിക സാംസ്കാരിക വേദി യുടെ സംരക്ഷണയിലുള്ള കടലാമ മുട്ടകൾ വിരിഞ് കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി.രണ്ട് മാസത്തോളമായി മഹാത്മ കടലാമ സംരക്ഷണ സമിതിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന 106 കടലാമ മുട്ടകളിൽ 76 ആമക്കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്..മുനക്കകടവ് കോസ്റ്റൽ പോലീസ് എ.എസ്.ഐ പി.എം ജോസ്,അസി എസ്ഐ പി.എസ്. സഞ്ജയ്, കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് കാഞ്ചന മൂക്കൻ,വാർഡ് മെമ്പർ സുനിത പ്രസാദ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്ന് കടലാമകുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി.മഹാത്മ ക്ലബ് രക്ഷാധികാരികളായ തെക്കൻ ഹനീഫ,ടി.എച്ച്.നബീൽ,മുസ്തഫ ഇരട്ടപ്പുഴ,ക്ലബ് പ്രവർത്തകരായ റിസ്‌വാൻ,ഷിജു മുണ്ടൻ,പി.വി.റംഷാദ്,എ.കെ.മുനീർ,ടി.കെ.ഫിറോസ്,വിജേഷ് മുണ്ടൻ, പി.എ.അലി,ഐ.എൻ.ഡി.ഗഫൂർ,സിനാൻ സലീം,പി.സി.മൻസൂർ,പി.എച്ച്.ഷറഫുദ്ധീൻ,മുഹമ്മദ് ഹാസിഫ് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.