Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രശസ്ത കവി കുഞ്ഞുണ്ണി മാഷിന്റെ 99-ആം ജയന്തി ദിനം ആഘോഷിച്ചു

10 May 2026 19:14 IST

MUKUNDAN

Share News :

ഗുരുവായൂർ:പ്രശസ്ത കവി കുഞ്ഞുണ്ണി മാഷിന്റെ 99-ആം ജയന്തി ദിനം വിവിധ പരിപാടികളുടെ വേദിക സാംസ്കാരിക സമിതി ആഘോഷിച്ചു.ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന സമ്മേളനം പ്രശസ്ത കവിയും,ജ്ഞാനപ്പാന പുരസ്കാര ജേതാവുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.ലാളിത്യവും അതേസമയം അവയിലെ ഗഹനതയുമാണ് കുഞ്ഞുണ്ണി കവിതകളുടെ മുഖമുദ്രയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വേദിക സാംസ്ക്കാരിക സമിതി പ്രസിഡന്റ് സജീവൻ നമ്പിയത്ത് അധ്യക്ഷത വഹിച്ചു.ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ മുഖ്യാതിഥിയായി.ഭാഗവതാചാര്യനും

സാഹിത്യകാരനുമായ വിജയൻ കയിലിയാടിനെയും,മാതൃദിനാചരണത്തിൻ്റെ ഭാഗമായി മുതിർന്ന എഴുത്തുകാരി ശ്രീദേവി അമ്പലപുരത്തെയും ചടങ്ങിൽ ആദരിച്ചു.തുടർന്ന് നടന്ന കവിയരങ്ങിൽ കെ.ദിനേശ് രാജാ, ശ്രീദേവി അമ്പലപുരം,മുരളിമംഗലത്ത്,സുരേന്ദ്രനാഥ പണിക്കർ,ശ്രീലത കാഞ്ഞിരക്കോട്,നോമികൃഷ്ണ,ഹവ്വടീച്ചർ,പ്രിയങ്ക പവിത്രൻ,ഹരി.കെ.പുരക്കൽ,റോബർട്ട് പുള്ള് എന്നിവർ കവിതകൾ അവതരിപ്പിച്ചു.സേതു പാലിയത്ത് നന്ദി പറഞ്ഞു.തുടർന്ന് മികച്ച മാർക്ക് നേടി വിജയിച്ച നൂറിൽപ്പരം വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും,സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.ആദ്യം കുഞ്ഞുണ്ണി മാഷിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

Follow us on :

More in Related News