Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മധുകുന്നിലേക്കുള്ള കനാൽ പാലം ഉടൻ

04 Oct 2025 16:43 IST

Asharaf KP

Share News :


കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മധുകുന്നു പ്രദേശത്തുള്ള 250 ഓളം കുടുംബങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയുടെ കനാൽ പാലം പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറായിക്കഴിഞ്ഞു. പ്രവർത്തി അടുത്ത ദിവസങ്ങളിൽ ടെൻഡർ നടപടികളിലേക്ക് കടക്കും. നിലവിലെ താൽക്കാലിക പാലത്തിന് പകരമാണ് പുതിയപാലം നിർമ്മിക്കുക.കുറ്റ്യാടി ഇറിഗേഷൻ വിഭാഗത്തിനാണ് നിർവഹണ ചുമതല.വട്ടോളിയിൽ നിന്നും കുന്നുമ്മൽ പള്ളി ഭാഗത്തേക്കുള്ള കനാലിനോട് ചേർന്നുള്ള റോഡിനും നവകേരള സദസിന്റെ ഭാഗമായുള്ള പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്. 

ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ മധുകുന്ന് നിവാസികളുടെ ഏറെ കാലത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് പ്രതീക്ഷിക്കുന്നു.


കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ

Follow us on :

More in Related News