Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ബുറൈമി ഇൻകാസ് പ്രവർത്തകർ

29 Jun 2025 22:05 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ തകർപ്പൻ വിജയം മധുരപലഹാരങ്ങൾ വിതരണം ചെയ്ത് ബുറൈമി ഇൻകാസ് പ്രവർത്തകർ ആഘോഷിച്ചു.

വിൽസൻ പ്ലാമുട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം അഫ്സൽ ത്വയ്യിബ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി യുഡിഎഫ് നേടുന്ന ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ കേരളജനത ഇപ്പോഴത്തെ ഇടത് സർക്കാരിന് നൽകുന്ന ശക്തവും വ്യക്തവുമായ രാഷ്ട്രീയ സന്ദേശമാണെന്ന് അഫ്സൽ ത്വയ്യിബ പ്രസ്താവനയിൽ അറിയിച്ചു.

ഇടതുപക്ഷ സർക്കാറിനെതിരെയുള്ള ജനരോക്ഷമാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൻ്റെ വിധി. യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിൻ്റെ ഫലം കൂടിയാണ് ഈ ഉജ്വല വിജയം.

അലി പുത്തനത്താണി, നൗഷാദ് കണ്ണൂർ, ഹൈദർ വല്ലപ്പുഴ, ഷമീർ ചാലിശ്ശേരി, നാസർ കോമു, ലത്തീഫ് കോട്ടക്കൽ, മുഹമ്മദ് കൂട്ടി ബുറൈമി, മൻസൂർ വേങ്ങര എന്നി നേതാക്കളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി. ഷമീർ സ്വഗതവും ഹൈദർ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News