Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2025 21:25 IST
Share News :
ചാവക്കാട്:ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ബോൺ നത്താലെ 2025' പരിപാടികൾക്ക് ആവേശകരമായ തുടക്കം.ഇന്ന് വൈകുന്നേരം 5.30-ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ നിന്നും ആരംഭിച്ച നൂറുകണക്കിന് സാന്താക്ലോസുമാർ പങ്കെടുത്ത ഘോഷയാത്ര ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.സമാപന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.കേന്ദ്ര സമിതി ജോയിന്റ് കൺവീനർ സി.എം.ജസ്റ്റിൻ ബാബു സ്വാഗതം ആശംസിച്ചു.റവ.ഡോ.ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ അഗസ്റ്റിൻ കുളപ്പുറം ടിഒആർ അനുഗ്രഹ പ്രഭാഷണം നടത്തി.അസി.വികാരി റവ.ഫാ.ക്ലിന്റ് പാണെങ്ങാടൻ,വാർഡ് കൗൺസിലർമാരായ ജോയ്സി ടീച്ചർ,ഷാജിത ഷഫീർ എന്നിവരും,നടത്തുകൈക്കാരൻ സേവ്യർ വാകയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ക്രിസ്തുമസ് സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി കേക്ക് മുറിച്ച് വിതരണം ചെയ്തു.ഏകോപന സമിതി കൺവീനർ ഷാജു ചെറുവത്തൂർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.തുടർന്ന് നടന്ന 'ബോൺ നത്താലെ ഡാൻസ്' കാണികൾക്ക് ദൃശ്യവിരുന്നായി.ഒട്ടനവധി പേരാണ് ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.