Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മെയ്‌ 30 വെള്ളിയാഴ്ച്ച

28 May 2025 09:28 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: ബുറൈമി സാംസ്‌കാരിക വേദി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുറൈമി കലാ കായിക സാംസ്‌കാരിക വേദി ബുറൈമി ഹെൽത്ത് വിഭാഗം ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് മെയ്‌ 30 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിമുതൽ രാത്രി 8 മണിവരെ ക്യാമ്പ് ഉണ്ടായിരിക്കും. ബുറൈമി ലുലു ഹയ്പ്പർ മാർക്കറ്റ് ഹാളിലാണ് ക്യമ്പ് നടക്കുന്നത്.

രാജ്യത്ത് രക്തത്തിന്റെ ആവശ്യകത വർധിക്കുകയും അതിനനുസരിച്ച് രക്തം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യം മുൻനിർത്തി ബുറൈമി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബുറൈമി ബ്ലഡ് ബാങ്കിന്റെ ആവശ്യം മുൻനിർത്തിയാണ് രക്തദാന ക്യാബ് സംഘടിപ്പിക്കുന്നതെന്ന് ബുറൈമി സാംസ്‌കാരിക വേദി പ്രവർത്തകർ പറഞ്ഞു.

രക്തംദാനം ചെയ്യുന്നവർക്ക് ബ്ലഡ്‌ ബാങ്കിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. രക്തം ധാനം ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ മുൻകൂട്ടി പേർ രജിസ്ട്രേഷൻ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു. 95583853. 90708051. 78762622




റിപ്പോർട്ട്: റഫീഖ് പറമ്പത്ത് 

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News