Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2025 20:38 IST
Share News :
ചാവക്കാട്:ആയുർവേദം മാനവരാശിക്കും ഭൂമിക്കും എന്ന പ്രമേയത്തിൽ
10-ആം ആയുർവേദ വാരാചാരത്തോട് അനുബന്ധിച്ച് കടപ്പുറം ഗ്രാമപഞ്ചായത്തും കടപ്പുറം ഗവ.ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് സംഘടിപ്പിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ മുഖ്യാതിഥിയായി.പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് ഡോ.കെ.ബി.ദിൽഷ എന്നിവർ നേതൃത്വം നൽകി.പഞ്ചായത്ത് മെമ്പർ സുനിത പ്രസാദ്,മഹല്ല് പ്രസിഡൻറ് അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്ത മേഖലകളിലുള്ള വൈദ്യ പരിശോധനയ്ക്ക് ഡോ.ടി.പി.പ്രിയ നേതൃത്വം നൽകി.വാർഡ് മെമ്പർ അഡ്വ.മുഹമ്മദ് നാസിഫ് സ്വാഗതവും,ഡോ.ടി.പി.നിമി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.