Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോഗ്രാഫ് 96': ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് 96-98 പ്രീഡിഗ്രി ബാച്ച് ഒത്തുചേരൽ

28 Jun 2026 10:30 IST

NewsDelivery

Share News :

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 1996-1998 കാലഘട്ടത്തിലെ പ്രീഡിഗ്രി ബാച്ച് വിദ്യാർത്ഥികൾ 30 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേരുന്നു. 'ഓട്ടോഗ്രാഫ് '96' (Autograph '96) എന്ന് പേരിട്ടിരിക്കുന്ന ഈ പുനഃസമാഗമം ജൂലൈ 12 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകീട്ട് 5:00 മണി വരെ കോളേജ് കാമ്പസിൽ വെച്ച് നടക്കും.

​ഒത്തുചേരലിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി മേയർ ബഹുമാനപ്പെട്ട ഡോ. എസ് ജയശ്രീ നിർവഹിക്കും. പഴയകാല സൗഹൃദങ്ങൾ പുതുക്കാൻ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

​ഈ ബാച്ചിൽ പഠിച്ചിരുന്ന പലരെയും ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലാത്തതിനാൽ, ബാച്ച്മേറ്റ്സ് എല്ലാവരും എത്രയും വേഗം ഈ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ രജിസ്റ്റർ ചെയ്യാനും, കൂടെ പഠിച്ചവരുമായി കണക്ട് ആകാനും, കൂടുതൽ വിവരങ്ങൾക്കുമായി "Autograph '96" എന്ന് ടൈപ്പ് ചെയ്ത് താഴെ പറയുന്ന നമ്പറുകളിൽ വാട്സാപ്പ് ചെയ്യേണ്ടതാണ്:

???? വിപിൻ നാഥ്: +91 7507327540

???? ജംഷി: +91 9747325328

Follow us on :

More in Related News