Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 20:06 IST
Share News :
മൊകേരി
വയനാടിനായ് മൊകേരിയിലെ ഓട്ടോ തൊഴിലാളികൾ രംഗത്ത് . വയനാട്ടിലെ ദുരന്തബാധിതർക്ക്
ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം മൊകേരിയിലെ ഓട്ടോ തൊഴിലാളികൾ ബുധനാഴ്ച ഓടി ലഭിക്കുന്ന തുക ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറും.
മൊകേരി ടൗണിൽ വച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഫ്ലാഗ് ഓഫ് ചെയ്തു.കുന്നുമ്മൽ ബ്ലോക്ക് പ്രസിഡണ്ട് കെ രജില്‍ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ അരുൺ രാജ്, ഫിദൽ റോയ്സ്, മേഖല പ്രസിഡണ്ട് അശ്വന്ത് എന്നിവർ സംസാരിച്ചു.മൊകേരി മേഖല സെക്രട്ടറി പ്രവിത്ത് സ്വാഗതം പറഞ്ഞു.
വീട് നിർമ്മാണത്തിന് ആവശ്യമായ തുക വിവിധ ചലഞ്ചുകളിലൂടെ കണ്ടെത്തുന്നതിനായി
പാഴ് വസ്തുക്കൾ ശേഖരിക്കുന്നതുൾപ്പടെ വ്യത്യസ്ഥ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഏറ്റെടുത്തു നടത്തിവരികയാണ്.
Follow us on :
Tags:
More in Related News
Please select your location.