Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ ദേശീയപാതയിൽ ദുരിതം പേറി വാഹന യാത്രക്കാർ

17 Jun 2025 20:20 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ ദേശീയപാതയിൽ ദുരിതം പേറി വാഹന യാത്രക്കാർ.ഏത്തായി സെന്ററിൽ ദേശീയപാതയിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം വെള്ളക്കെട്ടും,വലിയ കുഴികളും മൂലം ദുരിതത്തിലായി വാഹന യാത്രക്കാർ.ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാണ്.കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ലോറി ഇതുവരെ നീക്കം ചെയ്തിട്ടില്ല.കുറച്ചുദിവസങ്ങൾക്ക് മുമ്പ് ടൈൽസ് ലോഡുമായി പോകുന്ന ചരക്ക് വാഹനം അപകടത്തിൽ പെട്ടിരുന്നു.വലിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഏറെ ഭയന്നാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.ചെറിയ വാഹനങ്ങൾക്കും വെള്ളക്കെട്ട് ഏറെ ഭീഷണിയാണ്.കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയിൽ ചാടി ബൈക്ക് പോലുള്ള വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്.ദേശീയപാത അതോറിറ്റി അധികൃതർ അടിയന്തരമായി പ്രദേശത്തെ അപകട സാധ്യത ഒഴിവാക്കണമെന്നും റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഒലിച്ചുപോകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും,വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും,ഭയം കൂടാതെ ദേശീയപാതയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകുവാനുള്ള വഴി ഒരുക്കണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.


Follow us on :

More in Related News