Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

27 Jun 2025 21:08 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അന്താരാഷ്ട്ര ലഹരി

ദിനത്തോടനുബന്ധിച്ച്, വായനയാണ് ലഹരി ''എന്ന സന്ദേശം ഉയര്‍ത്തി ആണ്ടൂര്‍ ദേശിയ വായനശാലയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ആണ്ടൂര്‍ വായനശാല ഹാളില്‍ പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സദസ്സ് ,പരിഷത്ത് ജില്ലാ പ്രസിഡന്‍റ് പ്രൊഫ. എം.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലെെബ്രറി കേന്ദ്രമാക്കി ആരംഭിക്കുന്ന `സാമൂഹിക വിജ്ഞാന കേന്ദ്ര'ത്തിന്‍റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം ജിസ്സ് ജോസഫ്, ഉഴവൂര്‍ മേഖലാ സെക്രട്ടറി ഷെറി മാത്യു, ഉഴവുർ യൂണിറ്റ് സെക്രട്ടറി ബെയ്ലോണ്‍ എബ്രാഹം@എബ്രാഹം സിറിയക്ക്, ഇ.ഡി.സണ്ണി, ജയശ്രീ ശര്‍മ്മ, പി.വി.ഗോപാലകൃഷ്ണന്‍ , ഗൗരീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

ലെെബ്രറി സെക്രട്ടറി വി.സുധാമണി സ്വാഗതവും ലെെബ്രേറിയന്‍ സ്മിതാ ശ്യാം നന്ദിയും പറഞ്ഞു.

                *

Follow us on :

More in Related News