Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധദിന ഫ്ലാഷ് മോബ് സംഘടിപ്പിച്ച് മേലങ്ങാടി ജി വി എച്ച് എസ് എസ്

26 Jun 2025 19:42 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ്, ജെ. ആർ. സി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക സുധ എംകെ ഉദ്ഘാടനം നിർവഹിച്ചു.

പോസ്റ്റർ പ്രദർശനം, പോസ്റ്റർ നിർമ്മാണ മത്സരം, പ്രതിജ്ഞ, ഡോക്യുമെന്ററി പ്രദർശനം, സുംബാ ഡാൻസ്, ബോധവത്ക്കരണ ക്ലാസുകൾ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.

സ്കൂൾ കൗൺസിലർ രേഷ്മ, എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഷാജഹാൻ കെ, അധ്യാപകരായ രാജു ,റഷീദ് ഓടക്കൽ, അനിൽകുമാർ ഒ, ശ്രീജ, ജാഫർ, അബ്ദുറഹ്മാൻ മാട്ടിൽ, ലൈല കെ, റിൻഷ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News