Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണിമുടക്ക് വിജയിപ്പിക്കാൻ അംഗനവാടി വർക്കേഴ്സ് ആന്റ് ഹെൽപേഴ്സ് യൂണിയൻ (സിഐടിയു)തീരുമാനം

23 May 2025 15:05 IST

Saifuddin Rocky

Share News :


ഐക്കരപ്പടി : സിഐടിയു സ്ഥാപക ദിനമായ മെയ് 30ന് പ്രൊജക്ടിന് കീഴിലെ എല്ലാ അംഗനവാടികളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനം നടത്താനും കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക-ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും അംഗനവാടി വർക്കേഴ്സ് ആന്റ് ഹെൽപേഴ്സ് യൂണിയൻ (സിഐടിയു) കൊണ്ടോട്ടി ഏരിയാ അഡീഷനൽ പ്രൊജക്ട് സമ്മേളനം തീരുമാനിച്ചു.

ഐക്കരപ്പടി ബദരിയ മദ്രസാ ഹാളിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വിപി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയിതു.

പി.രുഗ്മിണി അധ്യക്ഷയായി.

ടി.ഗീത രക്തസാക്ഷി പ്രമേയവും കെ.വി ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു.

യൂണിയൻ ജില്ലാ ജോ:സെക്രട്ടറി അജിതാ ഭാമ സംഘടനാ റിപ്പോർട്ടും പി.ഷീജ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സിപിഐ(എം) ചെറുകാവ് ലോക്കൽ കമ്മറ്റി സെക്രട്ടറി പിവി.സുശീൽ കുമാർ.യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം.പുഷ്പ വല്ലി, ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗം മെഹ്ബൂബ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സുമീറ (പ്രസിഡൻറ്), പി.ഷീജ (വൈസ് പ്രസിഡന്റ്),

ബീന (സെക്രട്ടറി) ,

സ്നേഹലത (ജോ:സെക്രട്ടറി),

സജിത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News