Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനങ്ങാടി മേൽപ്പാലവും റോഡ് വികസനവും: മന്ത്രിക്ക് നിവേദനം

21 Jun 2026 19:33 IST

PALLIKKARA

Share News :


വള്ളിക്കുന്ന്: ഗ്രാമത്തിന്റെ ദീർഘകാല വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള ജനകീയ ഇടപെടലുകൾക്ക് ശക്തിപകരുന്ന നടപടിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. ആനങ്ങാടി റെയിൽവേ മേൽപ്പാലം നിർമാണം, കോഴിക്കോട്–പരപ്പനങ്ങാടി റോഡിലെ കോട്ടക്കടവ് മുതൽ അത്താണി വരെയുള്ള ഭാഗം ആധുനിക നിലവാരത്തിൽ വികസിപ്പിക്കൽ, ആവശ്യമായ ഡ്രെയിനേജും നടപ്പാതയും നിർമിക്കൽ തുടങ്ങിയ ആവശ്യങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ ആനങ്ങാടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നതിലൂടെ ഗതാഗതക്കുരുക്കിനും യാത്രാദുരിതങ്ങൾക്കും ശാശ്വത പരിഹാരം ലഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മഴക്കാലത്ത് വെള്ളക്കെട്ടും അപകടങ്ങളും പതിവാകുന്ന കോഴിക്കോട്–പരപ്പനങ്ങാടി റോഡിന്റെ നവീകരണത്തിനും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് നിവേദനം സമർപ്പിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വീരേന്ദ്രകുമാർ, വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. ഉണ്ണി മൊയ്തു എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News