Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 03:12 IST
Share News :
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന അൽ സമാൻ എക്സ്ചേഞ്ച് സി സി എൽ 2025 – കാസർഗോഡ് ക്രിക്കറ്റ് ലീഗിന് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ഉജ്ജ്വല തുടക്കം.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഈ ലീഗിന്റെ ആദ്യദിനത്തിൽ ഗ്രീൻ സ്റ്റാർ, തിസ്സാൻ, ഷൂട്ടേഴ്സ് പടന്ന എന്നീ ടീമുകൾ ജയം കുറിച്ച് സാന്ദ്രമായ തുടക്കമാണ് ഒരുക്കിയത്. ആവേശജനകമായ മത്സരങ്ങൾ കാണാനായി വിവിധയിടങ്ങളിൽ നിന്ന് ആരാധകർ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി.
ആകർഷണീയമായ ഫൈനൽ മത്സരം വെള്ളിയാഴ്ച (ജൂൺ 27)ന് നടക്കും. മത്സരം കൂടുതൽ മികവോടെ ആസ്വദിക്കാനായി ലക്കി ഡ്രോയിലൂടെയും മറ്റ് സമ്മാനങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രത്യേക ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു.
സംഘാടകസമിതിയിലടങ്ങുന്ന ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക്ക, നൗഷാദ് പൈക്ക, റഹീം, അബ്ദുൽ റഹ്മാൻ ഏരിയാൽ, അനു ശാക്കിർ കാപ്പി, ഷെരീഫ് എന്നിവർ സംയുക്തമായി ഈ വിവരം അറിയിച്ചു.
ക്രിക്കറ്റ് ആരാധകർക്ക് ഉത്സവമായി മാറിയിരിക്കുന്ന ഈ ടൂർണമെന്റ്, തദ്ദേശീയ താരങ്ങൾക്ക് കളികളത്തിൽ മിന്നുവാനും, പ്രാദേശിക ഐക്യത്തിനും വാതായനം തുറക്കും .
Follow us on :
Tags:
More in Related News
Please select your location.