Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടം ഗവ.യു.പി സ്കൂളിൽ നിർമ്മിച്ച സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു.

23 Dec 2024 16:25 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിൽ സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മികച്ച പിടിഎയ്ക്ക് ലഭിച്ച അവാർഡ് തുക ഉപയോഗിച്ച് നിർമ്മിച്ച സെമിനാർ ഹാളിൻ്റെ ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻ്റ് പി. വി കിഷോർകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി. പ്രസാദ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. എം ഉദയപ്പൻ, റഫ. ഫാദർ ജോഷി ചിറക്കൽ, കുഞ്ഞച്ചൻ ചിറയിൽ ലക്ഷ്മണൻ, എ.പി നന്ദകുമാർ, പി.എൻ എൻ ദാസൻ ,സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, അനുഷ .വി , അഞ്ജു കെ.എ, അമ്പിളി എം.ജി തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി എ അംഗങ്ങൾ, രക്ഷിതാക്കൾ അടക്കം നിരവധി പേർ പങ്കെടുത്തു.





Follow us on :

More in Related News