Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ.രവി ചങ്കത്തിന് ബാബാ-സെയ്ത് പുരസ്ക്കാരം സമ്മാനിച്ചു...

19 Aug 2025 20:48 IST

MUKUNDAN

Share News :

ഗുരുവായൂർ:ലോകോത്തര പുണ്യ നഗരിയായ ഗുരുവായൂരിൽ വിശപ്പ് രഹിത ഇടമാക്കുവാൻ ആലക്ഷ്യപ്രാപ്തിയ്ക്കായ് വിശക്കുന്ന വയറിനൊരു പൊതിച്ചോറ് എന്നപദ്ധതിക്ക് രൂപം നൽകി.സാരഥ്യം നൽക്കുന്ന ഗുരുവായൂരിലെ സാമൂഹ്യ.സാംസ്ക്കാരിക,ആദ്ധ്യാത്മിക,ജീവകാരുണ്യ പ്രവർത്തനപഥങ്ങളിലെ പ്രഥമ മികവുറ്റ സംഘാടക സാരഥികളിലൊരാളും,വിശക്കുന്നവയറിന് പൊതിച്ചോറ് ജനകീയപദ്ധതിയുടെ പ്രായോജകരും,സംഘാടകരുമായ ചേമ്പർ ഓഫ് കോമേഴ്സിന്റെ ജനറൽ സെക്രട്ടറിയുമായ രവി ചങ്കത്തിന് പ്രവാസ ലോകത്തെ മികവുറ്റ സംഘടനയായ യുഎഇയുടെ രാജശില്പികളിൽ പ്രധാനിയായ സുൽത്താൻ ബാബാ സെയ്തിന്റെ സ്മരണാർത്ഥം രൂപികരിച്ചിട്ടുള്ള" ബാബാ-സെയ്ത് കൾച്ചറൽ ഫൗണ്ടേഷൻ ഇൻറർനാഷണൽ പ്രസ്ഥാനത്തിന്റെ മികവുറ്റ സാമൂഹ്യ പ്രവർത്തകന് നൽകപ്പെടുന്ന പുരസ്ക്കാരം ഗുരുവായൂരിൽ വെച്ച് സമ്മാനിച്ചു.ഗുരുവായൂർ കിഴക്കേനട പാലിയത്ത് ഭവനിൽ ചേർന്ന

സമാദരണ സദസ്സ് മുൻ കേരളനിയമസഭ ഇൻഫോർമേഷൻ അസിസ്റ്റന്റ്‌ എ.എസ്.രാജൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂരിലെ അറിയപ്പെടുന്ന പൊതു കാര്യപ്രസക്തനും,വ്യാപാര പ്രമുഖനുമായ പി.വി.മുഹമ്മദ് യാസിൻ പുരസ്ക്കാര വിതരണം നിർവഹിച്ചു.സെയ്ത് ഫൗണ്ടേഷൻ കേരളകോഡിനേറ്ററും,പ്രവാസി മാധ്യമ പ്രവർത്തകനുമായ അബ്ദുട്ടി കൈതമുക്ക് അദ്ധ്യക്ഷനായി.മുൻഗുരുവായൂർ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനേസ്ട്രർ ആർ.നാരായണൻ വ്യക്തിപരിചയവും,ബാലൻ വാറണാട്ട് ആ മുഖപ്രസംഗവും നടത്തി.മുൻ ലോക്കൽ ഫണ്ട് ഓഫീസർ ജി.എസ്.അജിത് മുഖ്യപ്രഭാഷണം നടത്തി.മാതൃകാ അദ്ധ്യാപിക ജേതാവ് പാലിയത്ത് വസന്തമണി ടീച്ചർ,അഷ്ടപദി അദ്ധ്യാപകൻ ജോതിദാസ് ഗുരുവായൂർ,കൃഷ്ണനാട്ടം വേഷം ആശാൻമാരായ മുരളി അകമ്പടി,ഉണ്ണികൃഷ്ണൻ താമരയൂർ,മുൻഗുരുവായൂർ ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ ഏ.കെ.ദിവാകരൻ,അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റി കൺവീനർ ഒ.വി.രാജേഷ്,പൈതൃകം പ്രതിനിധി റ്റി.റ്റി.ഡി.ചന്ദ്രൻ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.സമ്മേളനാനന്തരം വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് പദ്ധതിയുമായി ചേർന്ന് ഭാരതത്തിന്റെ 79-ആം സ്വാതന്ത്ര ദിന സന്ദേശം പങ്ക് വെച്ച വേളയിൽ ഇരുന്നൂറോളം പേർക്ക് ഉച്ചഭക്ഷണവും നൽകി.

Follow us on :

More in Related News