Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിയെ പിടിച്ചു കെട്ടാൻ കൊണ്ടോട്ടി മണ്ഡലത്തിൽ കർമ്മ പദ്ധതി

26 Apr 2025 17:37 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: മണ്ഡലത്തിൽ മാരകമായ രാസലഹരി അടക്കമുള്ള മയക്കു മരുന്നുകളുടെയും മറ്റു നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി ഇല്ലാതാക്കുന്നതിന് കർമ്മപദ്ധതികളാവിഷകരിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ വിളിച്ചു ചേർത്ത ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത സംഘടനകളുടെയും സ്കൂൾ അധികൃതരുടെയും യോഗത്തിലാണ് ലഹരി നിർമ്മാർജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് കർമ്മ പദ്ധതികൾ ആവിഷ്കരിച്ചത്. മണ്ഡലം, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ലഹരിക്കെതിരെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കർമ്മ സമിതികൾ രൂപീകരിക്കും. വിദ്യാലയങ്ങളിൽ പ്രത്യേക സമിതികളുണ്ടായിരിക്കും. ജൂൺ 30 നുള്ളിൽ ഇവയെല്ലാം രൂപീകരിച്ച് മണ്ഡലം തലത്തിൽ വീണ്ടും അവലോകനം ചെയ്യുവാനും തീരുമാനിച്ചു.


പ്രതിരോധവും ബോധവൽക്കരണവും, നിയമപരമായ ശാക്തീകരണം, പുനരധിവാസം, തുടരെയുള്ള അവലോകനം തുടങ്ങി നാല് തലങ്ങളിലുള്ള കർമ്മ പദ്ധതികളാണ് മണ്ഡലം തലത്തിൽ ആവിഷ്കരിക്കുക. പോലീസ്, എക്സൈസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലുള്ള ടാക്സ് ഫോഴ്സ് മണ്ഡലം തലത്തിൽ രൂപീകരിക്കും. ലഹരി ഉപയോഗവും, വിപണനവും ശ്രദ്ധയിൽ പെട്ടാൽ വെളിപ്പെടുത്തുന്ന ആളെ തിരിച്ചറിയാത്ത ക്യൂ. ആർ. കോഡ് സംവിധാനം മണ്ഡലത്തിൽ വ്യാപകമാക്കും. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ പ്രത്യേക കൗൺസിലിംങ് സംവിധാനവും, ലഹരി വസ്തുക്കൾ എത്തിക്കുന്നവരെ കണ്ടെത്തുന്നതിന് കുട്ടികളിൽ നിന്ന് തന്നെ ഷാഡോ കുട്ടി പോലീസ് സംവിധാനവും ഏർപ്പെടുത്തും. രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിന് ലഘുലേഖകളും വിതരണം ചെയ്യും. വീട് വീടാന്തരം കയറി രക്ഷിതാക്കളിൽ നിന്ന് വിവര ശേഖരണത്തിന് ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സേവനം തേടും. ഇതിന് വേണ്ടി പ്രത്യേക പരിശീലനവും മണ്ഡലം തലത്തിൽ നൽകും. പഞ്ചായത്ത് തല കർമ്മ സമിതിയിൽ ക്ലബുകളുടെയും സാംസ്കാരിക പ്രവർത്തകർടെയും സഹായം ലഭ്യമാക്കും.


യോഗത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻ്റ് ബിന്ദു. കെ., മുനിസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ സി.എ., വൈസ് ചെയർമാൻ അശ്റഫ് മടാൻ,ബ്ലോക് വൈസ് പ്രസിഡൻ്റ് കെ.പി. മുജീബ് റഹ്മാൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. അബ്ദുള്ള കോയ (ചെറുകാവ്), ടി.പി വാസുദേവൻ മാസ്റ്റർ (വാഴയൂർ), കെ.പി.സഹീദ് (ചീക്കോട് വൈസ് പ്രസിഡൻ്റ്), മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ കെ.പി. ഫിറോസ്,റംല കൊടവണ്ടി, സി.ടി.ഫാത്തിമത്ത് സുഹ്റാബി, മിനി കോലോതൊടി (വാഴയൂർ വൈസ് പ്രസിഡൻ്റ്), എൻ.സി അഷ്റഫ് ( മുതുവല്ലുർ പഞ്ചായത്ത് ) പി.ടി. ഹിബത്തുള്ള (പുളിക്കൽ) കൗൺസിലർമാരായ ഫൗസിയ ബാബു, ഉഷ പി, സംഘടനാ പ്രതിനിധികളായ പി.കെ. മോഹൻദാസ്, പി.വി.എ. ലത്തിഫ് , ഇ.എം.ഉമ്മർ, അഷ്റഫ് പറക്കുത്ത്, നൗഷാദ് ചുള്ളിയൻ, ഹസൻ സഖാഫി തറയിട്ടാൽ, മുഹമ്മദ് ഫൈസൽ കുമ്മാളി , കെ.സി. ബാപ്പു, ശാദി മുസ്തഫ ( വ്യാപാരി വ്യവസായി ),

വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് രഗുമണി വി.പി. (തഹസിൽദാർ) അബ്ദുൽ മജീദ്, സാജു പി.വി. (ഡെപ്യൂട്ടി തഹസിൽദാർമാർ ), വിനോദ് പി. (ബി.ഡി.ഒ) , ഡോ. ബാബു. വി. (മെഡിക്കൽ ഓഫിസർ ),ഷമീർ പി.എം (സർക്കിൾ ഇൻസ്പെക്ടർ),മുഹമ്മദ് ഹുസൈൻ ( എസ്.ഐ. കരിപ്പൂർ),ശശി കുണ്ടറകാട് (എസ്.ഐ വാഴക്കാട്),ദീപേഷ് എ.പി. ( എക്സൈസ് ഓഫിസർ ),രതീദേവി എം.എം. (പഞ്ചായത്ത് സെക്രട്ടറി),ഷൈബി എൻ ( ഐ.സി.ഡി.എസ്), സ്കൂൾ അധികൃതരെ പ്രതിനിധികരിച്ച് ഡോ. വിനയകുമാർ എം , മുഹമ്മദ് ഇഖ്ബാൽ എം., മുഹമ്മദ് അഷ്റഫ് കെ.കെ.,എം.ടി. മൊയ്തിൻ കുട്ടി, ലത്തീബ് കുമാർ കെ.ബി , സദ്റുദ്ദീൻ കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Follow us on :