Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 19:20 IST
Share News :
ഗുരുവായൂർ:സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പെൺകുട്ടികളുടെ ശാക്തീകരണ സംരംഭമായ മകൾക്ക് ഒരു മരം പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് സമർപ്പണവും,ആദ്യമരം നടീലും ഗുരുവായൂർ നഗരസഭ കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമിഹരിനാരായണൻ പദ്ധതി വിശദീകരണം നടത്തി.അടുത്ത ആറു മാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ലക്ഷം ചന്ദനതൈകൾ സംസ്ഥാനത്ത് വിതരണം ചെയ്യും.മരം നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള എല്ലാ സാങ്കേതിക സഹായങ്ങളും സായി സഞ്ജീവനി ട്രസ്റ്റ് സൗജന്യമായി നൽകും.സാമൂഹ്യപ്രവർത്തകൻ കൃഷ്ണദാസ് ഒറ്റപ്പാലം മുഖ്യപ്രഭാഷണം നടത്തി.ടി.എം.ബാബുരാജ്,പരിസ്ഥിതി സംവിധായകൻ വിജീഷ് മണി,സജീവൻ നമ്പിയത്ത്,മോഹൻദാസ് ചേലനാട്,അഡ്വ.മുള്ളത്ത് വേണുഗോപാൽ,സായി ശ്രീമേനോൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.