Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 15:41 IST
Share News :
വൈക്കം: സമഗ്ര ശിക്ഷാ കേരള പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനമവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാതല മാർച്ച് ധർണയും സംഘടിപ്പിച്ചു. വൈക്കം ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ നടന്ന ധർണ്ണ സമരം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എം രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.രാജേഷ്,കെ. ആർ. ടി.എ ജില്ലാ വൈസ് പ്രസിഡൻ്റ് ജോഷി തോമസ്, കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡൻ്റ് മായ കെ. പ്രകാശൻ എസ്. ഷാലി മോൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു .കെ പവിത്രൻ, സി.എസ് സീനാമോൾ, സൂര്യാ .സി സാറാഗ്ലാഡിസ്, നിഷാദ് തോമസ്, ജസ്റ്റിൻ ജോസഫ്, സുജാ വാസുദേവൻ, സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി വൈക്കം
താലൂക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് അധ്യാപകരും എസ് എസ് കെ ജീവനക്കാരും അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.