Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 17:58 IST
Share News :
ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 19-മത് പ്രതിഷ്ഠാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.അയ്യപ്പസ്വാമിക്കും സുബ്രഹ്മണ്യസ്വാമിക്കും നടന്ന ഉദയാസ്തമന പ്പൂജയ്ക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.ക്ഷേത്ര ദർശനം നടത്തിയ എല്ലാ ഭക്തജനങ്ങൾക്കും പൂജിച്ച നാണയം തന്ത്രി വിതരണം ചെയ്തു.നാരായണീയ പാരായണം,അന്നദാനം എന്നിവയുണ്ടായിരുന്നു.വൈകീട്ട് ശ്രീരുദ്ര ആഘോഷ കമ്മിറ്റി,നവയുഗ,ധ്രുവ,വലൻസിയ,നൗഷുസ് ബെറിട്ട എന്നീ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ താളമേളങ്ങളുടെയും,തെയ്യത്തിൻ്റയും,ഗജവീരമാരുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പുകൾ നടന്നു.സന്നിധാനം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫേൻസി വെടിക്കെട്ടും ഉണ്ടായി.ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയർമാൻ മോഹൻദാസ് ചേലനാട്ട്,ക്ഷേത്രം രക്ഷാധികാരി ആചാര്യ സി.പി.നായർ,പ്രസിഡന്റ് എം.ബി.സുധീർ,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,ട്രഷറർ സി.കെ.ബാലകൃഷ്ണൻ,ക്ഷേത്രം മുൻ പ്രസിഡന്റ് വേണുഗോപാൽ കരിപ്പോട്ട്,കെ.ആർ.മോഹൻ,ഇ.വി.ശശി,എം.ടി.ബാബു,വി.സി.ജിമിഷ്,പി .സി.വേലായുധൻ എന്നിവർ പ്രതിഷ്ഠാദിന പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.