Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 20:21 IST
Share News :
ചാവക്കാട്:തിരുവത്ര വിവേകാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മുതിർന്ന പ്രവർത്തകർക്കുള്ള ആദരവും,കിറ്റ് വിതരണവും നടത്തി.ആർഎസ്എസ് ജില്ല വ്യവസ്ഥ പ്രമുഖ് ബാബു ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ സേവാ പ്രമുഖ് സി.എസ്.രാജീവ് സംഘ സന്ദേശ പ്രഭാഷണം നടത്തി.ചടങ്ങിൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റയും പഠനോപകരണവും നൽകി.ബിജെപി നോർത്ത് ജില്ല ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ,സി.കെ.മനോജ്,കെ.കെ.പ്രകാശൻ,എം.കെ.ഷണ്മുഖൻ,പ്രതീഷ് അയിനിപ്പുള്ളി,സുഗന്ധവേണി എന്നിവർ സംസാരിച്ചു.ബിജെപി ചാവക്കാട് വെസ്റ്റ് മേഖല പ്രസിഡന്റ് പ്രമോദ് ശങ്കരൻ സ്വാഗതവും,മുഖ്യസംഘാടകൻ സുരേഷ് കൈപ്പട നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.