Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്തിയുടെ നിറവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറയും പുത്തരിയും ആഘോഷിച്ചു.

03 Aug 2026 23:10 IST

santhosh sharma.v

Share News :

വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽനിറയും പുത്തരിയും ആഘോഷിച്ചു.

 ഇല്ലി, നെല്ലി, ആൽ, മാവ്, പ്ലാവ്,തുടങ്ങിയ ഇലകൾക്കൊപ്പം ഒരുക്കിയ കതിർക്കററകൾ വ്യാഘ്രപാദത്തറയിലെത്തിച്ചു. കെ.ബിനി മോൻ എം.എൽ.എയും വ്യാഘ്രപാദതറയിൽ കതിർ കറ്റ സമർപ്പിച്ചു.മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആചാര പ്രകാരം നാളികേരം ഉടച്ച് വിശേഷാൽ പൂജകൾക്ക് ശേഷം മേൽശാന്തി നിറകതിർ വെള്ളി ഉരുളിയിലാക്കി ശിരസിലേറ്റി ഇടതു കൈയിലെടുത്ത മണി കിലുക്കി അനുഷ്ഠാന വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ഒരു വലം വച്ച് മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ഇവിടെ ഇല്ലം നിറ വല്ലം നിറ മന്ത്രോച്ചാരണങ്ങളോടെ ഐശ്വര്യ ദേവതയെ സങ്കല്പിച്ച് വിശേഷാൽ പൂജ നടത്തി. ചടങ്ങുകൾക്ക് മേൽശാന്തിമാരായ ശ്രീധരൻ നമ്പൂതിരി, അനു പ് നമ്പൂതിരി, ജിഷ്ണു ദാമോധർ, ജീവേശ് കേശവ് , ശ്രീരാഗ് ശങ്കർ തുടങ്ങിയവർ സഹകാർമ്മികരായി .

പൂജിച്ച കതിരുകൾ വൈക്കത്തപ്പന്റെ ശ്രീകോവിലിലും ഉപദേവതമാരുടെ ശ്രീകോവിലിലും സമർപ്പിച്ചു. പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും നടന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അയ്യപ്പൻ നേതൃത്വം നല്കി കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമാണ് നിറപുത്തരി ആഘോഷിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് പത്തായങ്ങൾ നിറക്കുന്ന ചടങ്ങാണ് നിറപുത്തരി.ക്ഷേത്രത്തിൽ നിന്നും ഭക്തർക്ക് ലഭിക്കുന്ന നിറപുത്തരി മികച്ച വിളവിനും വീടുകളിലേക്ക് ഐശ്വര്യലക്ഷ്മിയുടെ സാന്നിദ്ധ്യം മൂലം വരും വർഷം ശ്രേയസ്കരമാകുമെന്ന് വിശ്വാസം. ഈ സങ്കല്പത്തിൽ ഭവനങ്ങളുടെ പൂമുഖത്ത് നിറപുത്തരി സമർപ്പിച്ചു. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽ ശാന്തി ആഴാട് ഉമേഷ് നമ്പൂതിരി,

തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ ഷൈജി ശാന്തി, ടി.വി.പുരം ശ്രീരാമ ക്ഷേത്രത്തിൽ ജിതിൻ ശാന്തി,ടി.വി .പുരം സരസ്വതി ക്ഷേത്രത്തിൽ ഷിജു പവിത്രൻ , മാടപ്പള്ളിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സുനിൽ ശാന്തി ഇടയാഴം സുബ്രമ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി യതു കൃഷ്ണൻ തോട്ടകം സുബ്രമ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി ഗിരിശൻ നമ്പൂതിരി, കുട വെചൂർ ശാസ്ത ക്കുളം ക്ഷേത്രത്തിൽ തന്ത്രി ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി ബാബു നമ്പൂതിരി, ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ മേൽശാന്തി വിഷ്ണു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വം വഹിച്ചു

Follow us on :

More in Related News