Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2026 10:01 IST
Share News :
കോഴിക്കോട്: ജനഹൃദയങ്ങളിൽ വികസനത്തുടിപ്പുകൾ തീർത്ത, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന്റെ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം.സമൂഹത്തിന്റെ നാനാതുറകളിൽനിന്നും എത്തിച്ചേർന്ന ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ
മാർച്ച് 17ന് കല്ലായ് റോഡ് സ്നേഹാഞ്ജലി ഓഡിറേറാറിയത്തിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ഗവൺമെന്റ് കേരളത്തിന്റെ മുഖഛായ മാറ്റുകയും, ജനതയുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദ് േദവർകോവിൽ ജനങ്ങൾക്ക് വികസനം നൽകുകയും ജനങ്ങളുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാകുകയും ചെയ്തുവെന്നും എളമരം ചൂണ്ടിക്കാട്ടി.
ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിയ്ക്കൂർ മുഖ്യപ്രഭാഷണം നടത്തി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാൻ കഠിനാദ്ധ്വാനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും അഹമ്മദ് ദേവർകോലിലിന്റെയും പേരുകൾ ആർക്കും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഭാവിക്ക് ഇനിയും ഇടതുപക്ഷം വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സി.പി.ഐ ജില്ല അസി.സെക്രട്ടറി പി.കെ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, എൽ.ജെ.ഡി ജില്ലാ ട്രഷറർ എൻ.സി മോയിൻകുട്ടി, പി.ടി ആസാദ്, വി.സോമശേഖരൻ, ടി.എം ജോസഫ്, പി മുഹ്‌സിന തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സൗത്ത് മണ്ഡലത്തിൽ വികസനം നടപ്പാക്കിയതിന്റെ അഭിമാനവുമായാണ് ഈ ഇലക്ഷനെ നേരിടുന്നത് എന്നും ഇനിയും ഏറെ പദ്ധതികൾ നടപ്പാക്കാനുള്ള ഇടതുപക്ഷ മുന്നണിയുടെ വികസന നിലപാടുകളും തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തിൽ 1001 പേരുള്ള പ്രചരണ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. എൻ.സി മോയിൻകുട്ടി ചെയർമാൻ കൺവീനർ, സി.പി മുസാഫർ അഹമ്മദ് കൺവീനർ, സി.അബ്ദുറഹീം ട്രഷറർ എന്നിവർക്ക് പുറമെ സി.പി.െഎ, ഐ.എൻ.എൽ, ആർ.ജെ.ഡി, കേരള കോൺഗ്രസ് എം, കോൺഗ്രസ് എസ്,എൻ.സി.പി േനതാക്കളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു.
Follow us on :
More in Related News
Please select your location.