Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2026 19:51 IST
Share News :
കോഴിക്കോട് : നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരള ബാങ്ക് കോഴിക്കോട് സി പി സി യുടെ സഹകരണത്തോടെ ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കായി സെന്‍സിറ്റൈസേഷന്‍ മീറ്റ് സംഘടിപ്പിച്ചു. കാര്‍ഷിക വായ്പകള്‍ വര്‍ദ്ധിപ്പിക്കുക, പ്രാഥമിക സഹകരണ ബാങ്കുകളുടെ ലാഭക്ഷമത ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമായി സഹകരണ ബാങ്ക് ജീവനക്കാർക്കായി നടന്ന പരിശീലന പരിപാടി നബാര്‍ഡ് ഡി.ഡി.എം വി രാകേഷ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസ് ഹാളില്‍ നടന്ന പരിപാടിയിൽ കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ ഷിബു എംപി അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്റ്റാറും ട്രെയിനറുമായ നൗഷാദ് അരീക്കോട് ക്ലാസെടുത്തു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ഗീതാലക്ഷ്മി സംസാരിച്ചു. സിപിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി രാജീവ് സ്വാഗതവും പാക്‌സ് റിലേഷന്‍ഷിപ്പ് മാനേജര്‍ ജോസ്‌ന ജോസ് നന്ദിയും പറഞ്ഞു.
ഫോട്ടോ - പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കായി കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച സെന്‍സിറ്റൈസേഷന്‍ മീറ്റ് നബാര്‍ഡ് ഡി.ഡി.എം വി രാകേഷ് ഉദ്ഘാടനം ചെയ്യുന്നു
Follow us on :
More in Related News
Please select your location.