Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 12:30 IST
Share News :
കോഴിക്കോട്: 2025 ലെ പ്രവാസി ദോഹബഷീർ പുരസ്‌കാരം, കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലി യേറ്റീവ് കെയറിന്റെയും കമ്മ്യൂണിറ്റി പങ്കാളിത്തം സംബന്ധിച്ച WHO കൊളാബറേറ്റിങ്ങ് സെന്ററി ന്റെയും ഡയറക്റ്ററായ ഡോ. കെ.സുരേഷ് കുമാറിന്
സാന്ത്വന ചികിത്സയുടെയും വയോജന പരിചരണത്തിന്റെയും രംഗത്ത് ഒരു കേരള മാതൃക സൃഷ്ടിച്ച പ്രയോക്താവാണദ്ദേഹം. ലോകത്തിന് മുഴുവനായി ഒരു കേരളീയ ആരോഗ്യശാസ്ത്ര ജ്ഞൻ സാന്ത്വന ചികിത്സയുടെ പുതുവഴി വെട്ടിയത് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.
കാലിക്കറ്റ് മെഡിക്കൽ കോളേജിൽ നിന്ന് അനസ്തേഷമോളജിയിൽ MBBS ഉം ബിരുദാനന്ത ര ബിരുദവും നേടി അശോക ഫെലോ ആണ്. കണ്ണൂരിലെ കീച്ചേരി സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് താമസം.
കഴിഞ്ഞ 25 വർഷമായി ഡോ. സുരേഷ് കുമാർ ഇന്ത്യയിലും വിദേശത്തും പാലിയേറ്റീവ് കെ യർ രംഗത്ത് സജീവമാണ്. യുണൈറ്റഡ് കിംഗ്‌ഡം, ഓസ്ട്രേലിയ, തായ്ലൻഡ് എന്നിവിടങ്ങളി ലെ വിവിധ സർവകലാശാലകളിൽ ഫാക്കൽറ്റി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശ ത്തും ഒന്നിലധികം സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി അധിഷ്ഠിത പാലിയേറ്റീവ് കെയർ പദ്ധതികൾ വി കസിപ്പിക്കുന്നതിലും അദ്ദേഹം പങ്കാളിയാണ്.
അന്താരാഷ്ട്ര പാലിയേറ്റീവ് കെയർ ജേണലുകളിൽ അദ്ദേഹം പതിവായി എഴുതുന്നു, കൂടാ തെ ഓക്സ്ഫോർഡ് ടെക്സ്റ്റ് ബുക്ക് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഉൾപ്പെടെയുള്ള പാലിയേ റ്റീവ് കെയർ പുസ്‌തകങ്ങൾക്ക് അധ്യായങ്ങൾ സംഭാവന ചെയ്‌തിട്ടുണ്ട്. അപരൻ്റെ വേദനയ്ക്ക് ഔഷധമായി പരിഗണിക്കുന്ന പാലിയേറ്റീവ് ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ അമരക്കാര നായ മലയാളിയായ ഈ ഡോക്ടറെ ബഷീറിൻ്റെ പേരിൽ നമുക്കാദരിക്കാം - വൈശാഖൻ (ജൂറി ചെയർമാൻ), പി. ഷംസുദ്ദീൻ, എം.എ റഹ്മാൻ, കെ.കെ. സുധാകരൻ, സി.വി. റപ്പായി എന്നിവരട ങ്ങിയ ജൂറി രേഖപ്പെടുത്തി.
അമ്പതിനായിരം രൂപയും നമ്പൂതിരി രൂപകല്‌പന ചെയ്‌ത ശില്‌പവും പ്രശസ്തിപത്രവുമാ ണ് അവാർഡ്. അവാർഡ് ജേതാവിൻ്റെ പ്രദേശത്തെ സാമ്പത്തിക വിഷമം അനുഭവിക്കുന്ന പഠി ക്കാൻ മിടുക്കനായ വിദ്യാർഥിക്ക് പ്രൊഫസർ എം.എൻ വിജയൻ എൻഡോവ്‌മെന്റ് സ്കോളർ ഷിപ്പായ പതിനയ്യായിരം രൂപ ചടങ്ങിൽ വെച്ച് നല്‌കും.
അവാർഡു ദാനം ജേതാവിൻ്റെ സൗകര്യമനുസരിച്ച് സെപ്‌തംബറിൽ നടക്കും.
പത്ര സമ്മേളനത്തിൽ കെ.എസ്. വെങ്കിടാചലം, പുതുക്കുടി ബാലചന്ദ്രൻ, അനീസ് ബഷീർ, ആർ.കെ. റഷീദ്, കെ ആർ പ്രേമൻ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.