Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എച്ച് അനുസ്മരണ സദസ്സ് നടത്തി

08 May 2025 10:23 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കലാ അക്കാദമി കൊണ്ടോട്ടി ചാപ്റ്റർ അനുസ്മരണ സദസ്സ് നടത്തി. ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ചെയർമാൻ പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. വിവിധ ലൈബ്രറികളിലേക്കുള്ള

പി.എച്ച് ഓർമ്മ പുസ്തകത്തിൻ്റെ വിതരണം സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് എ.കെ. മുസ്തഫ നിർവ്വഹിച്ചു. എം.സി സിദ്ധീഖ് മാസ്റ്റർ വാഴക്കാട്, റഫീഖ് ആക്കോട് എന്നിവർ

ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മെംബർ പി.കെ.സി അബ്ദുറഹിമാൻ,യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.ഷാക്കിർ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.

ചാപ്റ്റർ പ്രസിഡൻ്റ് ആനക്കച്ചേരി മൂസ ഹാജി

അധ്യക്ഷനായി. ലുഖ്മാൻ അരീക്കോട്, കെ.എ സഗീർ,പി.വി ഹസീബ് റഹിമാൻ, ബഷീർ തൊട്ടിയൻ, സാബി തെക്കേപ്പുറം,ടി.പി അബ്ബാസ്, സാബിഖ് വാഴക്കാട്, യു.ഹസ്സനലി, അബ്ദുറഹിമാൻ കള്ളിതൊടി, ഹമീദ് കരിമ്പിലാക്കൽ,അഷ്റഫ് കള്ളാടിയിൽ, സക്കരിയ കിഴിശ്ശേരി, ഇസ്മാഈൽ അമ്പാട്ട്,ഫൗസിയ മുജീബ്,സി.ടി അയമു തുടങ്ങിയവർ പ്രസംഗിച്ചു. മുഹ്സിന അമീൻ, ബേനസീർ ബീഗം, ആയിശ മൊറയൂർ എന്നിവർ സ്മൃതി ഗാനങ്ങൾ ആലപിച്ചു.

Follow us on :

More in Related News