Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 10:21 IST
Share News :
കോഴിക്കോട്: മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം എം.എസ്.എം വർഷം തോറും നിർധനരായ വിദ്യാർഥികൾക്കായി ഒരുക്കുന്ന പുതുവസ്ത്ര വിതരണം പ്രോജക്റ്റാണ് 'പെരുന്നാൾ പുടവ'.
അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ എന്ന തലക്കെട്ടിൽ അഗതികളും നിർധനരുമായ വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതി വഴി പെരുന്നാളിന് പുതുവസ്ത്രങ്ങൾ അണിയുന്നത്.
ഓരോ കുട്ടിക്കും സൗജന്യമായി അവരുടെ തൊട്ടടുത്തുള്ള വസ്ത്രാലയത്തിലെത്തി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 100 ഓളം വസ്ത്രലയങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാലങ്ങളായി പിന്തുടർന്ന് വരുന്ന ഈ ബൃഹത് പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി നിർവഹിച്ചു. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ അധ്യക്ഷത വഹിച്ചു, ട്രഷറർ നവാസ് ഒറ്റപ്പാലം പെരുന്നാൾ പുടവ കൺവീനർ ജംഷീദ് ഇരിവേറ്റി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.