Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിലെ ബാറ്ററി വെള്ളം കലര്‍ത്തി മദ്യം കുടിച്ച യുവാവ് മരിച്ചു

21 Nov 2024 20:17 IST

ജേർണലിസ്റ്റ്

Share News :




ഇടുക്കി: മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിലെ ബാറ്ററി വെള്ളം കലര്‍ത്തി മദ്യം കഴിച്ച് യുവാവ് മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. വണ്ടിപ്പെരിയാര്‍ ചുരക്കുളം അപ്പര്‍ ഡിവിഷന്‍ കല്ലുവേലി പറമ്പില്‍ ജോബിന്‍ (40) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് പ്രഭുവിനെ (40) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നോടെ കുമളിയിലായിരുന്നു സംഭവം. 

ചുരുക്കളം അപ്പര്‍ ഡിവിഷനില്‍ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ മൃതദേഹവുമായി വണ്ടിപ്പെരിയാറ്റിലേക്ക് വരികയായിരുന്നു സംഘം. 

പുലര്‍ച്ചെ ഒന്നിന് കുമളിയിലെത്തിയ ഇവര്‍ ചായ കുടിക്കാന്‍ നിര്‍ത്തി. ഈ സമയത്ത് ജോബിനും സുഹൃത്ത് പ്രഭുവും ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററി വെള്ളം ചേര്‍ത്ത് മദ്യം കഴിക്കുകയായിരുന്നു. 

തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിന്‍ മരിച്ചു. പ്രഭുവിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിത്യയാണ് ജോബിന്റെ ഭാര്യ. എബിന്‍, ജിബിന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.

Follow us on :

More in Related News