Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈസക്ക പുരസ്‌കാരം യഹ്യ തളങ്കരക്ക്

13 Aug 2025 12:10 IST

NewsDelivery

Share News :

കോഴിക്കോട് : അസോസിയേഷൻ ഫോർ സോഷ്യോ - മ്യൂസിക്കൽ ആന്റ് ഹ്യൂമാനിറ്റാറിയൻ ആക്ടിവിറ്റീസ് (ആശ) എന്ന സംഘടനയുടെ സ്ഥാപകനും നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ സാരഥിയുമായിരുന്ന യശ:ശ്ശരീരനായ കെ. മുഹമ്മദ് ഈസ എന്ന ഈസക്കയെ നഗരം അനുസ്‌മരിക്കുന്നു. ഇസൈ രസികൻ ഈസക്ക എന്ന് നാമകരണം ചെയ്ത് പ്രോഗ്രം ആഗസ്‌ത്‌ 14 വ്യാഴാഴ്‌ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് ചാലപ്പുറം സിറ്റി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഒരുക്കുന്നത്.

ആശ ഒരുക്കിയ പ്രഥമ ഈസക്ക പുരസ്‌കാരം ദുബായ് വ്യവസായിയും കാസർഗോട്ടെ ജീവകാരുണ്യ പ്രവർത്തകനുമായ യഹ്യ തളങ്കരക്ക് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചടങ്ങിൽ സമ്മാനിക്കും. ആശ ചെയർമാൻ അഹമ്മദ് മൂപ്പൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രശസ്‌ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഈസക്ക അനുസ്‌മരണ പ്രഭാഷണം നടത്തും. ഗാന നിരൂപകൻ ഇ. ജയകൃഷ്ണൻ സംസാരിക്കും.

തുടർന്ന് ഫൈസൽ എളേറ്റിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇശൽ അൻപ് ഗാനസന്ധ്യയിൽ ഷംസുദ്ദീൻ ചെന്നൈ, നിധീഷ് കാർത്തിക്, ആദിൽ അത്തു, ഫാരിഷ ഹുസൈൻ, അനാമിക എന്നിവർ ഗാനങ്ങൾ ആലപിക്കും.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ അഹമ്മദ് മൂപ്പൻ (പ്രസി: ആശ ), കെ.കെ. അബ്ദുസ്സലാം (വർക്കിംഗ് പ്രസി:, ആശ), നൗഷാദ് അരീക്കോട് (ജന: സെക്രട്ടറി ആശ ), പ്രകാശ് പൊതായ (ട്രഷറർ ആശ ), കെ.പി.യു അലി ( വൈ പ്രസി: ആശ ), എൻ.സി. അബ്ദുല്ലക്കോയ (ജോ : സെക്രട്ടറി, ആശ ) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News