Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഭിന്നശേഷി വാരാചരണം; വൈക്കം ബി ആർ സി യുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.

07 Dec 2024 17:41 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് വിളംബര ജാഥ നടത്തി. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ബിജുവിന്റെ സാന്നിധ്യത്തിൽ വൈക്കം എസ് എച്ച് ഒ എം. ജയകൃഷ്ണൻ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.

വിളംബര ജാഥയുടെ സമാപന സമ്മേളനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി. ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലേഖ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലി, എസ് എം എസ് എൻ സ്കൂൾ അധ്യാപകൻ സുരേഷ്, വൈക്കം ബി ആർ സി യിലെ ബി പി സി സുജാ വാസുദേവൻ, ബിആർസി ട്രെയിനർ എം. ആർ രാധിക തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്

എസ് എം എസ് എൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി.

Follow us on :

More in Related News