Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിയിൽ 33 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; മൂന്നിയൂർ സ്വദേശി കസ്റ്റഡിയിൽ

28 Jul 2026 10:03 IST

Jithu Vijay

Share News :

​പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ രേഖകളില്ലാത്ത 33 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണവുമായി യാത്രക്കാരൻ പിടിയിലായി. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പുള്ളാടൻ മൊയ്ദീൻ കുട്ടിയെയാണ് പരപ്പനങ്ങാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (DANSAF) ചേർന്ന് കസ്റ്റഡിയിലെടുത്തത്.


​ഇയാളിൽ നിന്ന് കണക്കിൽപ്പെടാത്ത 33,05,800 രൂപ പോലീസ് പിടിച്ചെടുത്തു. ട്രെയിനിറങ്ങി സ്റ്റേഷന് പുറത്തേക്ക് പോകുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി വലയിലായത്.

​സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്നതിനെക്കുറിച്ചും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Follow us on :

More in Related News