Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2026 23:31 IST
Share News :
കണ്ണൂർ: കെട്ടിട പെർമിറ്റ് അനുവദിക്കാൻ ₹20,000 കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസി. എൻജിനീയർ പി. മുഹമ്മദ് അസ്‌ലമിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
കെട്ടിട പെർമിറ്റിനായുള്ള അപേക്ഷ 10 മാസത്തിലേറെയായി അനാവശ്യമായി വൈകിപ്പിച്ച ശേഷമാണ് പെർമിറ്റ് അനുവദിക്കാൻ ₹20,000 കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകിട്ട് കാൾടെക്സിൽ കൈക്കൂലിയുടെ ആദ്യ ഗഡുവായ ₹15,000 കൈമാറുന്നതിനിടെയാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അസി. എൻജിനീയറെ കൈയോടെ പിടികൂടിയത്.
പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
Please select your location.