Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കള്ളു ചെത്ത് വ്യവസായ തൊഴിലാളികൾ എക്സൈസ് സർക്കിൾ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

27 Jul 2026 22:55 IST

santhosh sharma.v

Share News :

വൈക്കം: പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിഐടിയു- എഐടിയുസി സംയുക്ത നേതൃത്വത്തിൽ വൈക്കം എക്സൈസ് സർക്കിൾ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. അനാവശ്യ പരിശോധനയുടെ മറവിൽ കള്ളുഷാപ്പുകൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർ നീതി പാലിക്കുക, സമയനിഷ്ടയുടെ പേര് പറഞ്ഞ് കള്ളുഷാപ്പുകൾക്കെതിരെ കള്ള കേസുകൾ ചുമത്തുന്നത് അവസാനിപ്പിക്കുക, വ്യാജ മദ്യ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തുക, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്. പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ടി.എൻ രമേശൻ, കെ.കെ രാമഭദ്രൻ, ടി.സി വിനോദ്, ഡി. രഞ്ജിത്ത്കുമാർ, എം.ഡി ബാബുരാജ്. സാബു പി. മണലൊടി, പി.ജി ത്രിഗുണസൻ, ടി.വി ബിജു, എം.എസ് സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News